കേന്ദ്ര ഏജൻസികൾക്കെതിരായ പ്രതിഷേധത്തിൽ സജീവമാകാന്‍ മുകേഷ്

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര ഏജൻസികൾക്കെതിരായ പ്രതിഷേധത്തിൽ  സജീവമാകാന്‍ മുകേഷ്

കൊല്ലത്ത് വീണ്ടും മുകേഷ് എന്ന ചർച്ച ഇപ്പോഴും എൽ.ഡി.എഫിൽ സജീവമാണ്. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്കെതിരായ പ്രതിഷേധത്തിലും എം.എൽ.എ പങ്കെടുത്തു.

‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചുകൊണ്ട് സി.പി.ഐ(എം ) കൊല്ലം പോർട്ട്‌ ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു.’ എന്നാണ് ചിത്രം പങ്കിട്ട് മുകേഷ് കുറിച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷം പിടിമുറുക്കി കേന്ദ്ര ഏജൻസികൾ കേരളത്തിൽ സജീവമാവുകയാണ്. സ്വപ്നയുടെ രഹസ്യമൊഴിക്ക് പിന്നാലെ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്‍റെ നോട്ടിസ് നൽകിയിരിക്കുകയാണ്. യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി. എന്നാല്‍ ഫോണ്‍ നല്‍കിയില്ല എന്നും തനിക്ക് വിനോദിനിയെ അറിയില്ലെന്ന് സന്തോഷ്‌ ഈപ്പനും അറിയിച്ചിട്ടുണ്ട്.

0Shares