ബിനീഷ് കോടിയേരിയെ ‘അമ്മ’യിൽ നിന്ന് പുറത്താക്കുന്നതിനെ എതിർത്ത് മുകേഷും ഗണേഷും

  • Post category:news
  • Reading time:1 min read
You are currently viewing ബിനീഷ് കോടിയേരിയെ ‘അമ്മ’യിൽ നിന്ന് പുറത്താക്കുന്നതിനെ എതിർത്ത് മുകേഷും ഗണേഷും

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ നിന്ന് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ആവശ്യമുയർന്നു. എന്നാൽ എക്‌സിക്യുട്ടിവ് യോഗത്തിൽ ഉയർന്ന ആവശ്യത്തെ മുകേഷും ഗണേഷും എതിർത്തു.നടീനടൻമാരുടെ സംഘടനയായ അമ്മയിൽ രണ്ടു നീതി പാടില്ല എന്ന വാദമുയർത്തിയാണ് ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യമുയർന്നത്.

എന്നാൽ മുകേഷും ഗണേഷും ഇതിനെ എതിർക്കുകയായിരുന്നു. ബംഗളുരുവിലെ ലഹരിമരുന്ന് വേട്ടയെ തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായ ബിനീഷിനെ കസ്‌ററഡിയിൽ വാങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും റിമാൻഡ് നീട്ടിയതിനെ തുടർന്ന് ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി.

0Shares