തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി; കുഞ്ഞാലിക്കുട്ടിയുടെ രാജി പുനപരിശോധിക്കണമെന്ന് മുഈനലി തങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി; കുഞ്ഞാലിക്കുട്ടിയുടെ രാജി പുനപരിശോധിക്കണമെന്ന് മുഈനലി തങ്ങള്‍

എം.പി സ്ഥാനത്ത് നിന്നും പി. കെ കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദരാലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ മുഈനലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ഈ തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തീരുമാനം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗിന്റേതാണ് ഈ തീരുമാനമെന്നും കെ.പി.എ മജീദ് അറിയിച്ചിരുന്നു. അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും. നിലവിലെ ലോക്‌സഭാംഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം.

അതേസമയം, നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന രാഷ്ട്രീയത്തില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിക്കുക.

0Shares