
മുഹറത്തോടനുബന്ധിച്ച സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം. ആഗസ്റ്റ് എട്ടിൽ നിന്ന് ഒമ്പതാം തിയതിയിലേക്കാണ് പൊതു അവധി സർക്കാർ പുനർ നിശ്ചയിച്ചത്. മുസ്‌ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർനിശ്ചയിച്ചത്.

ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും. സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയ്ക്കും ചൊവ്വാഴ്ച ദിവസം അവധിയായിരിക്കും.
