എം.ടി വായിച്ചത് ഇരുപത് വർഷം മുമ്പ് എഴുതിയ ലേഖനം; കൂട്ടിച്ചേർത്തത് ഈ വാചകങ്ങൾ മാത്രം, കൂടുതൽ പ്രതികരിക്കാതെ ഇടതുപക്ഷം

You are currently viewing എം.ടി വായിച്ചത് ഇരുപത് വർഷം മുമ്പ് എഴുതിയ ലേഖനം; കൂട്ടിച്ചേർത്തത് ഈ വാചകങ്ങൾ മാത്രം, കൂടുതൽ പ്രതികരിക്കാതെ ഇടതുപക്ഷം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ രാഷ്ട്രീയ വിമർശനത്തിന് സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഉപയോഗിച്ചത് ഇരുപത് വർഷം മുമ്പ് അദ്ദേഹം തന്നെ എഴുതിയ ലേഖനം. ‘ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടിൽ 2003ൽ എഴുതിയ ലേഖനം തുടക്കം മുതൽ ഒടുക്കം വരെ അതേപടി അവതരിപ്പിക്കുകയാണ് എം.ടി ചെയ്‌തത്.

കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന എം.ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തിയാണ് എം.ടി പ്രസംഗിച്ചത്. ഇതിൻ്റെ തുടക്കത്തിലും ഉപസംഹാരത്തിലും പറഞ്ഞ ഏതാനും വാക്കുകൾ ഒഴിച്ച് ബാക്കി മുഴുവനും 2003ൽ 2003ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഉള്ളതാണ്.

‘‘ഈ സാഹിത്യോത്സവത്തിന്‍റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം.

ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. തുടർന്ന് ലേഖനം വാക്കുകൾ പോലും വ്യത്യാസമില്ലാതെ പൂർണരൂപത്തിൽ വായിച്ചു.

-ശേഷം ‘ഇത് കാലത്തിൻ്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചു കൊണ്ട് എൻ്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു’ എന്നു പറഞ്ഞു പ്രസംഗം ഉപസംഹരിച്ചു.

Courtesy:MadyamamDaily

0Shares