
കാസര്‍കോട് : വിദ്യാഭ്യാസ മേഖലയിൽ മലബാർ ജില്ലകളോടുള്ള അവഗണനക്കെതിരെയും, മുന്നോക്ക സംവരണം നടപ്പിലാക്കിയ ഇടതു സർക്കാരിന്‍റെ നയത്തിലും പ്രതിഷേധിച്ചു കൊണ്ട് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 2 മുതൽ6 വരെ നടത്തുന്ന വിദ്യാർത്ഥി അവകാശ സംരക്ഷണ ജാഥയുടെ രണ്ടാം ദിന പര്യടനം പൂർത്തിയായി.
എം.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് നായകനും, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ താഹ തങ്ങൾ, സലാം ബെളിഞ്ചം എന്നിവർ ഉപനായകരുമായ ജാഥയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജോയിന്റ് സെക്രട്ടറി ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ, നാസർ ചായിൻ്റടി, എം.എ നജീബ്, നൗഷാദ് ചെങ്കള, ഹാരിസ് ദിടുപ്പ ,അജ്മൽ തളങ്കര, അഷ്ഫാഖ് തുരുത്തി ബദ്റുദ്ധീൻ അർക്ക, ഫിറോസ് അടക്കത്ത്ബയൽ, അഷ്റഫ് പെർള ,അബ്ദുൽ ഖാദർ സിദ്ധ, ഫൈസൽ പെടിപ്പള്ളം, അന്തു മേനങ്കോട്, ബഷീർ നാൽത്തട്ക്ക, മജീദ് സന്തോഷ് നഗർ, അഷ്റഫ് സൽമാൻ,ഹമീദ് സി.ഐ, ജുനൈദ്, ഉവൈസ്, സമീർ, സഫീർ എന്നിവർ സംബന്ധിച്ചു.

യാത്രാമധ്യേ നിരവധിയിടങ്ങളിൽ വെച്ച് ജാഥക്ക് സ്വീകരണം ലഭിച്ചു. യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി, ഹരിത കാസർകോട് ജില്ലാ കമ്മിറ്റി, ഫ്രറ്റേർണിറ്റി കാസർകോട് ജില്ലാ കമ്മിറ്റി, എം എസ് എഫ് കാസർകോട് മണ്ഡലം കമ്മിറ്റി,യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി, എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി, യൂത്ത് ലീഗ് ചെർക്കള ടൗൺ കമ്മിറ്റി, എം.എസ്.എഫ് ചെർക്കള ടൗൺ കമ്മിറ്റി, യൂത്ത് ലീഗ് ചെങ്കള ശാഖ കമ്മിറ്റി, എം.എസ്.എഫ് ചെങ്കള ശാഖ കമ്മിറ്റി, എം.എസ്.എഫ് എതിർത്തോട് ശാഖ കമ്മിറ്റി, മുസ്ലിം ലീഗ്-യൂത്ത് ലീഗ്-എം.എസ്.എഫ് സന്തോഷ് നഗർ ശാഖ കമ്മിറ്റി, യൂത്ത് ലീഗ് നായന്മാർമൂല, എം.എസ്.എഫ് ഗവ.ഐ ടി ഐ യൂണിറ്റ്, ഹരിത ഐ ടി ഐ യൂണിറ്റ്, എം.എസ്.എഫ് ഗവ.കോളേജ് യൂണിറ്റ്, എം.എസ്.എഫ് മുനിസിപ്പൽ കമ്മിറ്റി, എം.എസ്.എഫ് തുരുത്തി, എം.എസ്.എഫ് പച്ചക്കാട്, എം എസ് എഫ് അല്ലാമശാഖ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളും എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, അനസ് കണ്ടത്തിൽ എന്നിവരും അഭിവാദ്യമർപ്പിച്ചു.
റഫീഖ് വിദ്യാനഗർ, ഷാനിഫ് നെല്ലിക്കട്ട, ഇർഫാൻ കുന്നിൽ, ഫസൽ ന്യൂബേവിഞ്ച, ഷാനവാസ് മർപ്പനടുക്കം, സിയാദ് പെരഡാല,ഹബീബ് തുരുത്തി, അജ്മൽ മിർഷാൻ, സിദ്ദിഖ്, രിഫായി ചെർളടുക്ക, ഷബീർ ബെള്ളൂർ, അറഫാത്ത് കൊവ്വൽ, ത്വയ്യിബ് പള്ളത്തടുക്ക, ജസീൽ, ഖൈസ് കുണ്ടാർ എന്നിവരായിരുന്നു ജാഥാ അംഗങ്ങൾ.
