ലോക്ക് ഡൗൺ കാലത്ത് ബ്രേക്ക് ഡൗൺ സഹായവുമായി മോട്ടോർ വാഹന വകുപ്പും

  • Post category:local news / news
  • Reading time:1 min read
You are currently viewing ലോക്ക് ഡൗൺ കാലത്ത് ബ്രേക്ക് ഡൗൺ സഹായവുമായി മോട്ടോർ വാഹന വകുപ്പും

കാസർകോട്: ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ അവശ്യ സാധനങ്ങളുമായെത്തുന്ന അന്യ സംസ്ഥാന ചരക്ക് വാഹനങ്ങൾക്ക് ഉൾപ്പെടെ കാസര്‍കോട് മോട്ടോർ വാഹന വകുപ്പിന്‍റെ ബ്രേയ്ക്ക് ഡൗൺ പരിപാടി. എല്ലാ വർക്ക് ഷോപ്പുകളും അടഞ്ഞുകിടക്കുന്നതിനാൽ കേരള ഓട്ടോമൊബൈയിൽ വർക്ക് ഷോപ്പ് അസോസിയേഷൻ കാസര്‍കോട് ഘടകവുമായി സഹകരിച്ചാണ് വാഹനങ്ങൾക്ക് ബ്രേയ്ക്ക് ഡൗൺ സഹായം ഏർപ്പെടുത്തിയത്.

മൊബൈയിൽ നമ്പറുകളിൽ വിളിക്കുകയോ വാട്സ് ആപ് സന്ദേശമയക്കുകയോ ചെയ്താൻ സഹായമെത്തിച്ച് കൊടുക്കുന്നപദ്ധതി ഇതിനകം നിരവധിപേർക്ക് സഹായകമായി. ഈ സൗകര്യം പരമാവധി പ്രയോ ജനപ്പെടുത്തണമെന്ന് എൻഫോർസ്മെന്റ് ആർ.ടി.ഒ ഇ.മോഹൻദാസ് അറിയിച്ചു. വിളിക്കേണ്ട നമ്പർ:
9446979240, 9447468157.

0Shares