അമ്മയുടെ കാമുകനെ കുത്തിയും അടിച്ചും കൊന്നു; പതിനാലുകാരന്‍ പോലീസ് കസ്റ്റഡിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing അമ്മയുടെ കാമുകനെ കുത്തിയും അടിച്ചും കൊന്നു; പതിനാലുകാരന്‍ പോലീസ് കസ്റ്റഡിയില്‍

തങ്ങളെ നിരന്തരം ഉപദ്രവിച്ച അമ്മയുടെ കാമുകനെ പതിനാലുകാരന്‍ അടിച്ചുകൊന്നു. ഗുജറാത്തിലെ ഡാനിലിംഡ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമ്മയുടെ കാമുകന്‍ തന്നെയും അമ്മയെയും നിരന്തരം ഉപദ്രവിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് പതിനാലുകാരന്‍റെ മൊഴി.
കുട്ടിക്ക് നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് അമ്മ കുട്ടിയുമായി കാമുകനൊപ്പം താമസം ആരംഭിച്ചത്.

അന്നു മുതല്‍ ഇയാള്‍ തന്നെയും അമ്മയെയും നിരന്തരം മര്‍ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. ഇതോടെ അമ്മയുടെ കാമുകനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കൊല്ലാനായി ഒരു സുഹൃത്തില്‍ നിന്നാണ് കത്തി സംഘടിപ്പിച്ചത്.

തുടര്‍ന്ന് മെയ് 17-ന് അമ്മയുടെ കാമുകനെ ബെഹ്‌റാംപുരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ ഇയാള്‍ നിലത്തുവീണതോടെ മറ്റൊരു ആയുധം കൊണ്ട് അടിച്ച് കൊലപ്പെടുത്തി. സംഭവസ്ഥലത്തു നിന്ന് സ്‌കൂട്ടറും ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. പ്രതിയായ പതിനാലുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

0Shares