
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് അമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകി 2 വയസുകാരൻ്റെ വിഡിയോയാണ്.അമ്മ മിഠായി വാങ്ങി തരുന്നില്ലെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം.
വൈറൽ വീഡിയോയിൽ, കുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്തതായി അഭിനയിക്കുന്ന ഒരു പൊലീസുകാരിയെ കാണാം. പരാതി കേട്ട് ചിരിയടക്കാൻ കഴിയാതെ വനിതാ എസ്.ഐ കുട്ടിയിൽ നിന്നും വിവരം ശേഖരിക്കുന്നത്തിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പോലീസ് എയ്ഡ് പോസ്റ്റിലാണ് സംഭവം നടന്നതെന്നാണ് വിവരം.

കുട്ടിയുടെ പ്രായത്തിലുള്ള കുട്ടികൾ സാധാരണയായി പോലീസിനെ ഭയപ്പെടുമ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ അവന്‍ എത്തിയത് പൊലീസുകാരെയും അമ്പരപ്പിച്ചു. പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് 2 വയസ്സുകാരൻ പരാതി നൽകിയത്. മിഠായി വാങ്ങിത്തരാൻ പറയുമ്പോൾ അമ്മ വഴക്ക് പറയും. അച്ഛൻ വാങ്ങി തരുന്ന മിഠായി അമ്മ അടിച്ചു മാറ്റുമെന്നും കുട്ടി പരാതിയിൽ പറയുന്നു.
