കോഴിയിറച്ചി കഴിച്ച ശേഷം മൂലയൂട്ടിയപ്പോൾ കുഞ്ഞ് മരിച്ചതായി അമ്മ: പക്ഷെ നടന്നത് കൊലപാതകം; സംഭവിച്ചത് ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing കോഴിയിറച്ചി കഴിച്ച ശേഷം മൂലയൂട്ടിയപ്പോൾ കുഞ്ഞ് മരിച്ചതായി അമ്മ: പക്ഷെ നടന്നത് കൊലപാതകം; സംഭവിച്ചത് ഇതാണ്

കോഴിയിറച്ചിയും നിലക്കടലയും കഴിച്ച ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതാണ് കുഞ്ഞിന്‍റെ മരണ കാരണം എന്ന് പ്രചരിപ്പിച്ച സംഭവത്തില്‍ അമ്മയും മുത്തശിയും അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണമായ സംഭവം. കുഞ്ഞിന്‍റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മേസ്തിരിപ്പണി ചെയ്യുന്ന സുരേഷിനും കവിതയ്ക്കും രണ്ട് പെണ്‍കുഞ്ഞുങ്ങളായിരുന്നു.

കവിത ഫെബ്രുവരി 26ന് തേനി മെഡിക്കല്‍ കോളജില്‍ ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കി. 28ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ കവിത അമ്മയുടെ അടുക്കലേക്കാണ് പോയത്. ഈ മാസം രണ്ടിന് കുഞ്ഞ് മരിച്ചു. കവിത കോഴിയിറച്ചിയും നിലക്കടലയും തിന്ന ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതാണ് കുഞ്ഞിന്‍റെ മരണ കാരണം എന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യവിവരം റവന്യു അധികൃതര്‍ക്ക് ലഭിച്ചു. പരാതി ലഭിച്ച തഹസില്‍ദാര്‍ അന്വേഷണത്തിന് വി.ഇ.ഒ ദേവിയെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് എരിക്കിന്‍ പാല്‍ നല്‍കിയാണ് ഇവര്‍ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന വിവരം പുറത്തുവരുന്നത്.

0Shares