മകളുടെ വിവാഹത്തിന് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി; മഹാമാരിയും പേമാരിയും നാടിനെ നടുക്കുന്ന കാലത്ത് മാതൃകയായി പരപ്പ മുണ്ട്യാനത്തെ പി. കെ ബാലകൃഷ്ണന്‍

  • Post category:local news
  • Reading time:1 min read
You are currently viewing മകളുടെ വിവാഹത്തിന് നീക്കിവെച്ച തുക  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി; മഹാമാരിയും പേമാരിയും നാടിനെ നടുക്കുന്ന കാലത്ത് മാതൃകയായി പരപ്പ മുണ്ട്യാനത്തെ പി. കെ ബാലകൃഷ്ണന്‍

കാസര്‍കോട്: മകളുടെ വിവാഹ ചടങ്ങുകള്‍ക്ക് നീക്കിവെച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി . പരപ്പ മുണ്ട്യാനത്തെ പി. കെ ബാലകൃഷ്ണനാണ് മഹാമാരിയും പേമാരിയും നാടിനെ നടുക്കുന്ന കാലത്ത് ദുരിതാശ്വാസ നിധിയില്‍ സംഭാവനയേകി മാതൃകയാകുന്നത്.

ഈ മാസം എട്ടിന് പി. കെ ബാലകൃഷ്ണന്‍റെയും കാര്‍ത്യായനിയുടേയും മകള്‍ കാവ്യാ കൃഷ്ണനും കരിന്തളം കാലിച്ചാമരത്തെ രജിതും വിവാഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായി നടത്തിയ വിവാഹത്തില്‍ ബാക്കിവെച്ച തുക വിവാഹ വേദിയില്‍ വെച്ച് ബാലകൃഷ്ണന്‍ ലോക കേരള സഭാംഗം മാധവന്‍ പാടിയ്ക്ക് കൈമാറി. തിങ്കളാഴ്ച തുക ഇരുവരും കാസര്‍കോട് കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡി.സജിത് ബാബുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

0Shares