കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ കുരുക്കില്‍

  • Post category:news
  • Reading time:1 min read
You are currently viewing കള്ളപ്പണം വെളുപ്പിക്കല്‍ കേസ്:  മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ കുരുക്കില്‍

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ വീണ്ടും ചോദ്യം ചെയ്യുന്നു. മുസ്​ലിം ലീഗി​ൻെറ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ട്​ വഴി ഇബ്രാഹിംകുഞ്ഞ്​ 10 കോടിയോളം രൂപ വെളുപ്പിച്ചുവെന്നാണ്​ കേസ്​. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെയാണ് ഇടപാട്.

പാലാരിവട്ടം പാലം കോഴപ്പണവും ഇതിലുണ്ടെന്ന് ആരോപണം. നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തിന്‍റെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയിൽ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്.

0Shares