സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലംകാരനായ പ്രതി പെരുമ്പാവൂർ പോലീസിന്‍റെ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലംകാരനായ പ്രതി പെരുമ്പാവൂർ പോലീസിന്‍റെ പിടിയില്‍

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി ഐനിക്കുളങ്ങര സ്വദേശി സജീർ ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്.ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത മകളെയാണ് ഇയാൾ പീഡിപ്പിച്ചത്.

ഏഴു മാസം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാൾ. ഇതിനകം നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്ത സജീർ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ എ.ടി.എം കാർഡ് മോഷ്ടിച്ച് മുപ്പതിനായിരം രൂപ തട്ടിയെടുക്കുകയും കടന്നുകളയുകയുമായിരുന്നു.

പോകുന്ന വഴി ചങ്ങനാശേരിയിലെ ഒരു വൃദ്ധയുടെ മാലയും പൊട്ടിച്ചെടുത്തു. പോലീസ് പിടികൂടുമെന്നായപ്പോൾ സിം ഉപേക്ഷിച്ച് ഒളിച്ചു താമസിച്ച ഇയാളെ ശ്രമകരമായാണ് പിടികൂടിയത്.

0Shares