മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഫാസിസം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ. സി വേണുഗോപാൽ

  • Post category:news
  • Reading time:1 min read
You are currently viewing മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഫാസിസം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ. സി വേണുഗോപാൽ

നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഫാസിസമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയിലെ അറസ്റ്റും തടങ്കലും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും കര്‍ഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നും, കേന്ദ്ര സര്‍ക്കാരിന് എതിരെ ജനാധിപത്യ പാര്‍ട്ടികളെ അണി നിരത്തി പോരാടുമെന്നും കെ. സി വേണുഗോപാല്‍ വ്യക്തമാക്കി.

അതേസമയം കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനിടെ ഇടത് നേതാക്കളെയും കര്‍ഷക സംഘടന നേതാക്കളെയും വ്യാപകമായി പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ കാണ്‍പൂരില്‍ വീട്ടുതടങ്കലിലാക്കി.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, കിസാന്‍ സഭ നേതാക്കളായ കെ. കെ രാഗേഷ് എം.പി, പി .കൃഷ്ണപ്രസാദ് തുടങ്ങി 12ല്‍പ്പരം നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലായി പോലീസ് കസ്റ്റഡിയിലെടുത്തു.

0Shares