രാജ്യസഭയില്‍ ഗുലാം നബി ആസാദിനെ വിതുമ്പലോടെ മോദി യാത്രയാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സൗന്ദര്യം: ശോഭ സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യസഭയില്‍ ഗുലാം നബി ആസാദിനെ വിതുമ്പലോടെ മോദി യാത്രയാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ  സൗന്ദര്യം: ശോഭ സുരേന്ദ്രന്‍

രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിനെ ഇന്ന് വിതുമ്പലോടെ യാത്രയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. പാര്‍ലമെന്റില്‍ നരേന്ദ്രമോദി നടത്തിയ പ്രസംഗം ചരിത്രത്തില്‍ തങ്ക ലിപികളാല്‍ അടയാളപ്പെടുത്തും.

വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാന്‍ ഓരോ ഇന്ത്യക്കാരാനെയും പ്രചോദിപ്പിക്കുന്നതാണ് ഇതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഏറ്റവും ശക്തനായ വിമര്‍ശകന്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ്.

കാശ്മീരില്‍ നിന്നുള്ള അവസാനത്തെ രാജ്യസഭാ എംപി, വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും ഇന്ത്യന്‍ മുസ്‌ലിം എന്നു സ്വയം വിശേഷിപ്പിച്ച, കോണ്‍ഗ്രസുകാരനായ നേതാവിന് ആദരവിന്റെ കണ്ണീര്‍കണം സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി തന്നെയാണ് വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്നായിരുന്നു രാജ്യസഭയില്‍ നിന്നും വിടവാങ്ങിയത്. ഇരുവരും ഗുജറാത്തിലെയും ജമ്മുകാശ്മീരിലെയും മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള അനുഭവങ്ങളാണ് നരേന്ദ്രമോദി പങ്കുവെച്ചത്. മോദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.

0Shares