ദിലീപ് നല്ലനടനായി ഉയര്‍ന്നുവന്നയാളാണ്; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്; നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസെന്ന് എം.എം മണി

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപ് നല്ലനടനായി ഉയര്‍ന്നുവന്നയാളാണ്; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്; നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസെന്ന് എം.എം മണി

നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസെന്ന് മുന്‍മന്ത്രി എം.എം മണി. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എം.എം മണി പറഞ്ഞു.

കേസില്‍ കോടതിയാണ് വിചാരണ ചെയ്ത് തെളിവെടുക്കുന്നതും ശിക്ഷിക്കുന്നതും. അതില്‍ നമ്മള്‍ക്കൊന്നും പറയാന്‍ ആവില്ല. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ട്. പ്രതികള്‍ രക്ഷപ്പെടാനുള്ള മാര്‍ഗമെല്ലാം പലപ്പോഴും നോക്കും. ഈ കേസ് കുറെനാളായി നിലനില്‍ക്കുന്ന നാണംകെട്ട കേസായാണ് തനിക്ക് തോന്നിയിട്ടുള്ളത്.

ദിലീപ് നല്ലനടനായി ഉയര്‍ന്നുവന്നയാളാണ്. ഇതിനകത്തൊക്കെ അദ്ദേഹം എങ്ങനെയാണ് വന്നുപ്പെട്ടതെന്ന് ചോദിച്ചാല്‍ എനിക്ക് ഒരുപിടിയുമില്ലെന്ന് എം. എം മണി പറഞ്ഞു. കേസില്‍ ഒന്നും ചെയ്യാനില്ല. കോടതിയുടെ പരിഗണനയിലാണുള്ളത്. കേസിന് പുറകെ വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പലകാര്യങ്ങളുമുണ്ട്. അത് താന്‍ പറയുന്നില്ല. കോടതി എന്തുചെയ്യുമെന്നത് കോടതിയുടെ വിഷയമാണ്. അതിന് സര്‍ക്കാരും മുഖ്യമന്ത്രിയും എന്തുചെയ്യുമെന്നും എം.എം മണി ചോദിച്ചു.

0Shares