ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗിയെ കാണാനില്ല; ആശങ്ക പടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗിയെ കാണാനില്ല; ആശങ്ക പടരുന്നു

കൊറോണ ഭാദിച്ച് ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗിയെ കാണാനില്ല. മുംബൈ കിംഗ് എഡ്‌വാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം. 67കാരനായ രോഗിയെയാണ് കാണാതായത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. മെയ് 19 മുതല്‍ ഇയാളെ കാണാനില്ലെന്നാണ് പറയുന്നത്.

ഇയാള്‍ എവിടെയാണെന്നുള്ള ഒരു വിവരവുമില്ല. ബന്ധുക്കളെ വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും ഒരു വിവരവുമില്ലെന്നാണ് പറഞ്ഞത്. വീട്ടുകാരും ക്വാറന്റൈനില്‍ ആയിരുന്നു. ഇദ്ദേഹത്തിനുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

0Shares