എട്ട് ദിവസം മുന്‍പ് കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്‌ലറ്റില്‍; കണ്ടെത്തിയത് അസഹ്യമായ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

  • Post category:news
  • Reading time:1 min read
You are currently viewing എട്ട് ദിവസം മുന്‍പ് കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്‌ലറ്റില്‍; കണ്ടെത്തിയത് അസഹ്യമായ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

എട്ട് ദിവസം മുന്‍പ് കാണാതായ 82കാരിയായ കോവിഡ് രോഗിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്‌ലറ്റില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലാണ് ജൽ​ഗാവിലാണ് ഞെട്ടിക്കുന്ന സംഭവം. കോവിഡ് ബാധയെ തുടര്‍ന്ന് ജൽ​ഗാവ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭുസാവല്‍ സ്വദേശിയായ 82കാരി. ജൂണ്‍ രണ്ടിന് ഇവരെ കാണാതായെന്ന് ആശുപത്രി അധികൃതരും വയോധികയുടെ ബന്ധുക്കളും പോലീസില്‍ വിവരം നല്‍കിയിരുന്നു

ജൂണ്‍ രണ്ട് വരെ വയോധിക വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ആശുപത്രിയിലെ ടോയ്‌ലറ്റുകളിലൊന്നില്‍ നിന്ന് അസഹ്യമായ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. മെയ് 27നാണ് വയോധികയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.

0Shares