ന്യൂനപക്ഷ സ്കോളർഷിപ്പ്: മുസ്‌ലിം യൂത്ത് കോഓഡിനേഷൻ മുളിയാറിൽ പ്രതിഷേധ സംഗമം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ന്യൂനപക്ഷ സ്കോളർഷിപ്പ്: മുസ്‌ലിം യൂത്ത് കോഓഡിനേഷൻ മുളിയാറിൽ പ്രതിഷേധ സംഗമം നടത്തി

മുളിയാർ/ കാസര്‍കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റി അഹ്വാന പ്രകാരം സച്ചാർ ശുപാർശകൾ നടപ്പിലാക്കാൻ
പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക പിന്നോക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവ്വീസിൽ ജനസംഖ്യആനുപാതിക പ്രാതിനിധ്യം നൽകുക എന്നീആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ സംഗമം നടത്തി.

പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. ബി.കെ സിദ്ധീഖ്(എസ്.കെ. എസ്.എസ്.എഫ്) അഷ്റഫ് ആലൂർ, ഇല്യാസ് പട്ള,റാഫി മൂലടുക്കം(മുജാഹിദ് വിസ്ഡം)ബി.എം.അഷ്റഫ്,ബാതിഷ പൊവ്വൽ, ഖാദർ ആലൂർ, മൻസൂർ മല്ലത്ത്,ശംസീർ മൂലടുക്കം,സിദ്ധീഖ് ബോവിക്കാനം, ബി.എം ഹാരിസ്, അബ്ബാസ് കൊൾച്ചപ്, ഷെരീഫ് പന്നടുക്കം, ഹനീഫ ബോവിക്കാനം, പി.സി മസൂദ്,മുനീർ ബോവിക്കാനം, അസ്കർ ബോവിക്കാനം എന്നിവര്‍ പ്രസംഗിച്ചു.

0Shares