
നിലമ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി പുള്ളിയില്‍ സ്വദേശി വടക്കോട്ടില്‍ ഹരീഷ് (28), സഹോദരന്‍ ഗിരീഷ് (25), വടപുറം സ്വദേശി ചെക്കരാട്ടില്‍ അല്‍ത്താഫ് അമീന്‍ (20), അമരമ്പലം തോട്ടേക്കാട് സ്വദേശി ഓട്ടുപ്പാറ ദില്‍ജിത് (22), സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാത്തയാള്‍ എന്നിവരെയാണ് നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ.അബ്രഹാം, ഇന്‍സ്പെക്ടര്‍ പി.വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

എസ്.ഐ നവീന്‍ ഷാജ്, എ.എസ്.ഐ അന്‍വര്‍ സാദത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദാലി, ഷിജു, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാത്ത ആളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. മറ്റു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
