മാങ്ങ പറിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ദളിത് ബാലന് ക്രൂര മർദ്ദനം; രണ്ട് പേര്‍ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing മാങ്ങ പറിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ദളിത് ബാലന് ക്രൂര മർദ്ദനം; രണ്ട് പേര്‍ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മാങ്ങ പറിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ദളിത് ബാലന് ക്രൂര മര്‍ദനം. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.തോട്ടം ഉടമ രവീന്ദ്ര പാട്ടീല്‍ സുഹൃത്ത് പ്രവീണ്‍ പവ്ര്യ എന്നിവരാണ് പിടിയിലായത്. ജൂണ്‍ അഞ്ചിനായിരുന്നു നടുക്കുന്ന സംഭവം. കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് നിഷ്ഠൂരമായി മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇതിന്‍റെ വീഡിയോ അക്രമികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം നടന്ന പിറ്റേ ദിവസം തന്നെ ഇരയും അമ്മാവനും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്. മാമ്പഴം പറിച്ച കുട്ടിയെ പ്രവീണ്‍ പവ്ര്യ പിടികൂടി ഫാം ഉടമയായ രവീന്ദ്ര പാട്ടീലിനെ ഏല്‍പിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ദേഹത്ത് മൂത്രം ഒഴിക്കുകയും ചെയ്തു. അതേസമയം ഇരയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് തെളിവില്ലെന്നാണ് പോലീസ് വാദം. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

0Shares