
ഇന്ത്യയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 8,380 പുതിയ കൊവിഡ് കേസുകള്‍. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് പോസിറ്റീവ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 193 പേരാണ് മരിച്ചത്. മരണസംഖ്യ 5164 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,82,143 ആയി ഉയര്‍ന്നു. 89,995 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 86,984 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കൊവിഡ് രോഗബാധ ഇരട്ടിക്കുന്നതിന്‍റെ സമയം കൂടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 13.3 ദിവസത്തില്‍ നിന്ന് 15.4 ദിവസം എടുത്താണ് കൊവിഡ് രോഗം ഇരട്ടിക്കുന്നത്.
അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് നേടുന്നത് വര്‍ദ്ധിച്ചു.ശനിയാഴ്ച ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,73,763 ആയി. ഇന്നലെ 11,264 പേര്‍ക്കു രോഗം ഭേദമായി. ഇതു ഏറ്റവും കൂടിയ നിരക്കാണ്. രോഗമുക്തി നിരക്ക് 47.40 ശതമാനമായി.
