കേരളത്തിൽ വ്യാപിക്കുന്ന കൊവിഡിൽ ആശങ്ക വേണ്ട; സൂക്ഷ്‌മ നിരീക്ഷണം തുടരുന്നു: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളത്തിൽ വ്യാപിക്കുന്ന കൊവിഡിൽ ആശങ്ക വേണ്ട; സൂക്ഷ്‌മ നിരീക്ഷണം തുടരുന്നു: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

കേരളത്തില്‍ കൊവിഡ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഉപവകഭേദമെന്ന് കണ്ടെത്തിയെന്നും സൂക്ഷ്‌മ നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് ബാധിതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ പുറത്തു വന്നിരുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്നാണ് കണക്കുകള്‍.

ശനിയാഴ്‌ച സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700- 1000 കോവിഡ് പരിശോധനകൾ നടക്കുന്നുണ്ട്.

0Shares