
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ആക്ഷേപിച്ച് കെ. പി. സി. സി അധ്യക്ഷൻ കെ. സുധാകരൻ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തറ ഗുണ്ടയാണെന്നും ആഭാസത്തരം മാത്രം കൈവശമുള്ള ആളാണെന്നും സുധാകരൻ പറഞ്ഞു. ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും സുധാകരൻ ആക്ഷേപിച്ചു.

മറ്റൊരു ശിവൻ കുട്ടിയായ മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കും.അന്തസില്ലാത്ത സി. പി. എമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സി.പി.എം നേതാക്കളെന്നും സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.
