ഇ.ഡി.എന്‍റെ വീട്ടിലേക്ക് വരട്ടെ, എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും സ്വാഗതം: മന്ത്രി കെ.ടി ജലീല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇ.ഡി.എന്‍റെ വീട്ടിലേക്ക് വരട്ടെ, എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും സ്വാഗതം: മന്ത്രി കെ.ടി ജലീല്‍

എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും തന്റെ വീട്ടില്‍ പരിശോധന നടത്തുന്നതിന് സ്വാഗതം ചെയ്യുന്നെന്ന് മന്ത്രി കെ.ടി.ജലീല്‍. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇ.ഡി.നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

‘എനിക്ക് എന്‍റെ കാര്യമാണ് പറയാനാകുക. ഇ.ഡി.എന്‍റെ വീട്ടിലേക്ക് വരട്ടെ, ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്‍റെ വീട്ടിലേക്ക് സുസ്വാഗതം. അവര്‍ വരട്ടെ, അവര്‍ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ’ – ജലീല്‍ പറഞ്ഞു.അതേ സമയം ഇ.ഡിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

0Shares