സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയർത്തും; തീരുമാനവുമായി കേന്ദ്രസർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയർത്തും; തീരുമാനവുമായി കേന്ദ്രസർക്കാർ

രാജ്യത്ത് സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കടര് ബില്ല് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി.നിലവില്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് പുകയില ഉത്പന്നങ്ങളളുടെ ഉപയോഗത്തിന് വിലക്കുള്ളത്.

കൂടോടെയല്ലാതെയുള്ള സിഗരറ്റ് വില്പനയും ഇതോടൊപ്പം നിരോധിച്ചേക്കും. പൊതു ഇടങ്ങളില്‍ പുകവലിച്ചാല്‍ ഈടാക്കുന്ന പിഴയിലും വര്‍ധനവരുത്താന്‍ ബില്ലില്‍ ആഹ്വാനമുണ്ട് .വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പുകയില ഉത്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിക്കും.പ്രായപരിധിക്ക് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റാലുള്ള ശിക്ഷയിലും വർദ്ധനയുണ്ടാകും .

0Shares