
ചെർക്കള/ കാസര്‍കോട്: നട്ടാലേ നേട്ടമുള്ളൂ എന്ന സന്ദേശവുമായാണ് കഴിഞ്ഞ പരിസ്ഥിതി ദിനാചരണം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വ്യാപകമായി നടത്തിയത്. കാമ്പയിന്‍റെ ഭാഗമായി ചെർക്കള മേഖലാ കമ്മിറ്റി എം.ഐ.സി കാമ്പസിലെ ഒന്നര ഏക്കർ സ്ഥലത്ത് നടത്തിയ കൃഷിയിടത്തിൽ വിളവെടുപ്പ് തുടങ്ങി. വിളവെടുപ്പ് ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റും എം.ഐ.സി ജനറൽ സെക്രട്ടറിയുമായ യു .എം അബ്ദുൽ റഹ്മാൻ മൗലവി നിർവഹിച്ചു .

അഗ്രോ പാർക്ക് കൺവീനർ മൊയ്‌ദു മൗലവി ചെർക്കള അധ്യക്ഷത വഹിച്ചു. ജം ഇയ്യത്തുൽ മുഅല്ലിമീൻ
ജില്ലാ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, എസ്. വൈ. എസ് ചെർക്കള മേഖല പ്രസിഡന്റും അഗ്രൊ പാർക്ക് ചയർമാനുംകൂടിയായ ഫോറിൻ മുഹമ്മദ് ആലൂർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മൗലവി ചെർക്കള എന്നിവര്‍ പ്രസംഗിച്ചു .എസ്. കെ. എസ്. എസ്. എഫ് ചെർക്കള
മേഖല പ്രസിഡന്റ് ജമാലുദ്ദീൻ ദാരിമി സ്വാഗതവും സെക്രട്ടറി അബ്ദുല്ല ആലൂർ നന്ദിയും പറഞ്ഞു .
മേഖല വർക്കിങ് സെക്രട്ടറി ശിഹാബ് മീലാദ് .അബ്ദുല്ല ടി. എൻ മൂല സിദ്ദിഖ് കെ. കെ പുറം ഹാഫിസ് ,ബാസിത്ത് എന്നിവര്‍ സംബന്ധിച്ചു . വാഴ, കപ്പ, കിഴങ്ങ്, പച്ചമുളക്, തക്കാളി, കക്കിരി, വെണ്ടയ്ക്ക, വഴുതന, ചിരങ്ങ, കുമ്പളങ്ങ, ഇഞ്ചി, പപ്പായ, കോവയ്ക്ക, ചോളം, മഞ്ഞൾ തുടങ്ങിയവയെല്ലാം കൃഷി ചെയിതിട്ടുണ്ട്.
