ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ദ്വൈമാസ ഹാപ്പിനസ്സ് പ്രോഗ്രാം; പരവനടുക്കം സർക്കാർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കായി മാനസികോല്ലാസ പരിപാടി സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ദ്വൈമാസ ഹാപ്പിനസ്സ് പ്രോഗ്രാം; പരവനടുക്കം സർക്കാർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കായി മാനസികോല്ലാസ പരിപാടി സംഘടിപ്പിച്ചു

കാസർകോട്: ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ദ്വൈമാസ ഹാപ്പിനസ്സ് പ്രോഗ്രാമിൻ്റെ ഭാഗമായി പരവനടുക്കത്തുള്ള സർക്കാർ വൃദ്ധ മന്ദിരത്തിലെ താമസക്കാരുടെ മാനസികോല്ലാസത്തിന് വേണ്ടി നവംബർ 19ന് ശനിയാഴ്ച, കാസർകോട് മാജിക് ഫ്രെയിം മെഹബൂബ് തീയറ്ററിൽ എൽ.ബി.എസ് വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിക്കൊണ്ട് “pyaar hi pyaar” (പ്യാർ ഹി പ്യാർ) എന്ന സിനിമാ പ്രദർശനപരിപാടി സംഘടിപ്പിച്ചു.

ഉച്ച ഭക്ഷണത്തിന് ശേഷം സ്കാനിയ ടുറിസ്റ്റ് ബസ്സിൽ സിനിമാ ശാലയിൽ എത്തിയ വൃദ്ധ മന്ദിരത്തിലെ 18 താമസക്കാർക്ക് കൂട്ടായി എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളും
ഒത്തു ചേർന്നപ്പോൾ അത്‌ ജീവിത സായന്തനത്തിൽ എത്തിയ അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും അവിസ്മരണീയ അനുഭവമായി.

കഴിഞ്ഞ ദിവസം പ്രദർശനമാരംഭിച്ച വിവാഹ ആവാഹനം എന്ന റിലീസ് പടമാണ് മെഹബൂബ് തിയേറ്ററിൽ വൃദ്ധ സദനത്തിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടി പ്രദർശിപ്പിച്ചത്. സിനിമ പ്രദർശന പരിപാടി ജില്ലാ സാമൂഹ്യനീതി ഓഫീസ്, കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യുണിറ്റ്,കാസറഗോഡ് ഗവഃ വൃദ്ധ സദനം മാനേജ്മെന്റ് കമ്മിറ്റി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് നടത്തിയത്.

പരിപാടിയിൽ ജില്ല സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് സി.കെ, ജില്ലാ പ്രൊബേഷൻ ഓഫീസർ ബിജു.പി, സമൂഹ മാധ്യമ താരം ഹെലൻ ഓഫ് സ്പാർട്ട (ധന്യ എസ്. രാജേഷ്) സ്റ്റാഫ് നേഴ്‌സ് ജോസ് മാത്യു, എം.ജയരാമൻ , എൻ.സുരേശൻ കെ. പ്രസന്ന, മാധവി, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി, പ്രോഗ്രാം കോഡിനേറ്റർ പി.വിപിൻ, ലാവണ്യ, ഏൽ ബി എസ്- എൻ.എസ്.എസ് കോഡിനേറ്റർ തേജസ് എന്നിവർ നേതൃത്വം നൽകി.

0Shares