
കാസർകോട് : കാസർകോട് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ഡോക്ടർമാരെ നിയമിച്ച് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക,ഐ.സി.യു – വെൻ്റിലേറ്റർ സൗകര്യം യാഥാര്‍ത്ഥ്യമാക്കുക, കോളേജിന്‍റെ ശോചനീയാവസ്ഥ പരിഹരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എൻ.എ.നെല്ലിക്കുന്ന് എൽ.എൽ എ ഉദ്ഘാടനം ചെയ്തു.

അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. നാരായണൻ നീർച്ചാൽ സ്വാഗതംപറഞ്ഞു . കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, സോമശേഖരൻ, മാഹിൻ കേളോട്ട്, ബദുറുദ്ധീൻ താസിം, ചന്ദ്രശേഖര റൈ,കാദർമാന്യ,അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക,ഗംഗാധര ഗോളിയടുക്ക, ജഗന്നാഥ റൈ, നിരജ്ഞൻ മാസ്റ്റർ, മനാഫ് നുള്ളിപ്പാടി, സത്താർ കുടുംപ്പം കുഴി, ഷരീഫ് പാഡ്ലടുക്ക,ഷാഫി ഗോളിയടുക്ക എന്നിവര്‍ സംബന്ധിച്ചു.അൻവർ ഓസോൺ ചടങ്ങില്‍ നന്ദി പറഞ്ഞു.
