അസ്വാഭാവികമായി പെരുമാറ്റം, പരിശോധിച്ചപ്പോള്‍ കിട്ടിയത് എം.ഡി.എം.എ; തൗഫീഖും സമീറാബിയും പിടിയിലായത് ഹോട്ടല്‍ മുറിയില്‍ നിന്ന്‌

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അസ്വാഭാവികമായി പെരുമാറ്റം, പരിശോധിച്ചപ്പോള്‍ കിട്ടിയത് എം.ഡി.എം.എ; തൗഫീഖും സമീറാബിയും പിടിയിലായത് ഹോട്ടല്‍ മുറിയില്‍ നിന്ന്‌

കൊച്ചി: ഹോട്ടല്‍ മുറിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍. എറണാകുളം ആലുവ ആലങ്ങാട് മാളികം പീടിക മണത്താട്ട് വീട്ടില്‍ തൗഫൂഖ് (27) ബംഗളൂരു ഡോണ്‍ ബോസ്‌കോ ചര്‍ച്ച്‌ കെ.എച്ച്‌.ബി ക്വാര്‍ട്ടേഴ്‌സ് ബ്ലോക്ക് അഞ്ച് നമ്പര്‍ 146 ല്‍ താമസിക്കുന്ന സമീറാബി (23) എന്നിവരാണ് പിടിയിലായത്.

ഇടപ്പള്ളി ടോളിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് കളമശ്ശേരി പൊലീസ് ഇരുവരെയും പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിലെത്തിയത്. റൂമിലെത്തിയപ്പോള്‍ ഇരുവരും അസ്വാഭാവികമായി പെരുമാറി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴ് 530 മില്ലിഗ്രാം എം.ഡി.എംഎ കണ്ടെടുത്തത്.

0Shares