
നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാൻഡിലായ എം.സി കമറുദ്ദീൻ എം.എൽ.എയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇ.സി.ജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷ പരിഗണിച്ചാണ് ഹൊസദുർഗ് കോടതി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അനുവദിച്ചത്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. കമറുദ്ദീൻ എം.എൽ.എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ. ഇയാൾ ഇപ്പോഴും ഒളിവിലാണ്.
