
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം. സി കമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മതിയായ ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമറുദ്ദീന്‍റെ അഭിഭാഷകന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ പങ്കെടുക്കാനാകാതെ വന്നതിനാല്‍ ഹര്‍ജി ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ പിന്നീട് അഭിഭാഷകന്‍ എത്തിയതോടെയാണ് ഹര്‍ജി പരിഗണിച്ച് വാദം തള്ളിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നും എം.എൽ.എയെ ചില കേസുകളിൽ കൂടി കസ്റ്റഡിയിൽ ആവശ്യം ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
