
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി കമറുദ്ദീന്‍ എം.എല്‍.എ വീണ്ടും റിമാൻഡിൽ. എം.എല്‍.എയുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. അതേസമയം എം.എല്‍.എയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹൊസ്ദുര്‍ഗ് കോടതി ഇത് അനുവദിച്ചില്ല.

മൂന്നുകേസുകളിലെ ജാമ്യാപേക്ഷയിലാണ് നാളെ വിധി പറയേണ്ടത്. അതേസമയം അന്വേഷണ സംഘം 11 കേസുകളില്‍ കൂടി എ.എല്‍.എയുടെ അറസ്റ്റുരേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ തങ്ങൾക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐ.പി.സി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നൽകി.
എല്ലാത്തിനും ഉത്തരവാദി എം.ഡി പൂക്കോയ തങ്ങളെന്ന് പ്രതിഭാഗം വാദിച്ചു. പൂക്കോയ തങ്ങൾ ഒളിവിലായതിനാൽ രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല. നിക്ഷേപം വാങ്ങുന്ന സമയത്ത് വഞ്ചന നടത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. കമറുദ്ദീൻ ആസ്തി സംബന്ധിച്ച് വിവരങ്ങൾ പറയുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
