
മഞ്ചേശ്വരം / കാസർകോട്: മായവും കെമിക്കലും ചേര്‍ത്തതായി സംശയതേ തുടർന്ന് 600 കിലോ ചായപ്പൊടി ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് സീതാംഗോളി, ഹൊസങ്കടി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചായപ്പൊടി പിടിച്ചെടുത്തത്.

പ്രാഥമിക പരിശോധനയില്‍ കൃത്രിമ നിറം കണ്ടെത്തിയതിനെ തുടര്‍ന്ന് തേയിലയുടെ മൂന്ന് സാമ്പിളുകള്‍ കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനാഫലം ലഭിച്ച ശേഷം ഇവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ്റെ പരിധിയില്‍ വ്യാപക പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ നീക്കം. സ്പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് എറണാകുളം ഡെ. കമ്മീണര്‍ ജേക്കബ് തോമസിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്.
