
മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റില്‍ വൻ കവർച്ച. മോഷണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിൽ നിന്ന് 50 ഓളം യുവാക്കൾ ബർഗറുകളും ശീതളപാനീയങ്ങളും മോഷ്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഞായറാഴ്ച ലണ്ടനിലെ നോട്ടിംഗ്ഹാം സിറ്റി സെന്ററിലാണ് സംഭവം.

ബി.ബി.സി റിപ്പോർട്ട് അനുസരിച്ച്, 14 നും 16 നും ഇടയിൽ പ്രായമുള്ള 50 ഓളം യുവാക്കൾ പ്രാദേശിക സമയം രാത്രി 9 മണിയോടെ ക്ലംബർ സ്ട്രീറ്റ് ഔട്ട്ലെറ്റിൽ എത്തി. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. അവരിൽ ഏഴുപേർ ഭക്ഷണം തയ്യാറാക്കാൻ കൗണ്ടറിന് കുറുകെ ചാടി, മറ്റുള്ളവർ അവരുടെ ഫോണിൽ ഈ പ്രവൃത്തി ചിത്രീകരിച്ചതായി ഔട്ട്‌ലെറ്റ് ജീവനക്കാർ പറഞ്ഞു.
മണിക്കൂറുകൾക്ക് ശേഷം സംഘം മിൽട്ടൺ സ്ട്രീറ്റിലെ മറ്റൊരു ഔട്ട്‌ലെറ്റിലേക്ക് സ്ഥലം വിട്ടു ജീവനക്കാർ പറഞ്ഞു.സംഘത്തിലെ ഇരുപതോളം പേര്‍ ഔട്ട്‌ലെറ്റിലെ ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.സംഘം ബിസിനസ് കൗണ്ടറിനു പിന്നില്‍ നിന്ന് ഭക്ഷണവും ശീതളപാനീയങ്ങളും മോഷ്ടിച്ചതിനാല്‍ ഇതൊരു വാണിജ്യ മോഷണമാണെന്നും തങ്ങള്‍ ഈ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പൊലീസ് വ്യക്തമാക്കി.
