ദമ്പതിമാരെ ഷെഡ്ഡില്‍ കെട്ടിയിട്ട് മൂന്ന് ദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കി; ക്രൂരത നടന്നത് കണ്ണൂരിൽ

  • Post category:news
  • Reading time:1 min read
You are currently viewing ദമ്പതിമാരെ ഷെഡ്ഡില്‍ കെട്ടിയിട്ട് മൂന്ന് ദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കി; ക്രൂരത നടന്നത് കണ്ണൂരിൽ

ബെംഗളൂരുവിലുള്ള മലയാളി ദമ്പതിമാരെ കൊട്ടിയൂര്‍ അമ്പായത്തോടിനു സമീപം ഷെഡ്ഡില്‍ കെട്ടിയിട്ട് ഭാര്യയെ മൂന്നുദിവസത്തോളം പീഡിപ്പിച്ചു. ദമ്പതിമാരുടെ പേരിലുള്ള നാലേക്കര്‍ സ്ഥലത്തെ ഷെഡ്ഡില്‍വെച്ചാണ് ജനുവരി 16 മുതല്‍ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്. പ്രതികള്‍ അഞ്ചുപേരുള്ളതായി പരാതിയില്‍ പറയുന്നു. അമ്പായത്തോട്ടില്‍ ദമ്പതിമാര്‍ നാലേക്കര്‍ വാങ്ങിയിരുന്നു.

ഇവിടെ ഫാം നടത്താന്‍ തൊട്ടില്‍പ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്മോന് അനുമതിയും നല്‍കി. ജിഷ്മോനെതിരേ പല കേസുകളും ഉണ്ടെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതികൊടുക്കുമെന്നും പറഞ്ഞു.

ഈ സമയം ജിഷ്മോനും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിട്ടു. തുടര്‍ന്ന് ഷെഡ്ഡില്‍വെച്ച് ജിഷ്മോന്‍ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ജിഷ്മോന്‍ ബെംഗളൂരുവിലെത്തി ആഡംബരക്കാറും കവര്‍ന്നതായി പരാതിയുണ്ട്. കാറുമായി പോകുന്നത് അവിടെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്തു.

0Shares