മാർഷ്യൽ ആർട്‌സ് സർട്ടിഫിക്കറ്റ് പ്രോഗ്രാം; കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങള്‍

  • Post category:local news
  • Reading time:1 min read
You are currently viewing മാർഷ്യൽ ആർട്‌സ് സർട്ടിഫിക്കറ്റ് പ്രോഗ്രാം; കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങള്‍

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്‍റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2021 ജൂലൈ സെഷനിൽ നടത്തുന്ന മാർഷ്യൽ ആർട്‌സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസായവർക്ക് അപേക്ഷിക്കാം. ആറു മാസത്തെ പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രത്തിന്‍റെ സഹായത്തോടെയാണ് നടത്ത പ്പെടുന്നത്.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33. ഫോൺ: 0471 2325101, 2325102. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം.

15 വയസ്സിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക: ആയോധനാ ഫൗണ്ടേഷൻ, വഴുതക്കാട്, തിരുവനന്തപുരം 9447683169.

0Shares