
ഭർത്താക്കൻമാരുടെ സ്നേഹം പങ്കുവയ്ക്കുന്നത് ഇന്ത്യൻ സ്ത്രീകൾ ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച് കോടതി. വിവാഹിതയായ സ്ത്രീ തൻ്റെ ഭർത്താവിനെ മറ്റൊരാളുമായി പങ്കിടുന്നത് സഹിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.

ഭാര്യയുടെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ഭർത്താവിനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ശരിവച്ചാണ് അലഹബാദ് ഹൈക്കോടതിയിയുടെ നിരീക്ഷണം. പ്രതിയായ സുശീൽ കുമാർ മൂന്നാമതും വിവാഹം കഴിച്ചിരുന്നുവെന്നും ഇതാണ് ഭാര്യ ആത്മഹത്യ ചെയ്യാനുള്ള ഏക കാരണമായതെന്നും കോടതി കണ്ടെത്തി.
ജസ്റ്റിസ് രാഹുൽ ചതുർ വേദിയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഭാര്യയെ സംബന്ധിച്ചിടത്തോളം, അവളുടെ ഭർത്താവ് മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം ചെയ്യുന്നത് അവളുടെ ജീവിതം അവസാനിപ്പിക്കാൻ മതിയായ കാരണമാണെന്നും കോടതി കൂട്ടിച്ചേർത്തു.
