പ്രേമം ശക്തമായപ്പോൾ പത്താം ക്ലാസ് വിദ്യാർഥിയെ വിവാഹം ചെയ്തു; അധ്യാപിക അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing പ്രേമം ശക്തമായപ്പോൾ പത്താം ക്ലാസ് വിദ്യാർഥിയെ വിവാഹം ചെയ്തു; അധ്യാപിക അറസ്റ്റിൽ

സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസുകാരനെ വിവാഹം ചെയ്‌ത അധ്യാപികയെ അരിയല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. 15 വയസുമുള്ള വിദ്യാര്‍ഥിയുമായി അധ്യാപിക പ്രണയത്തിലായിരുന്നുവെന്നും രഹസ്യമായാണ് വിവാഹം നടന്നതെന്നും തമിഴ്‌നാട് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് അധ്യാപികയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

പ്രാഥമികാന്വേഷണത്തിന് ശേഷം രക്ഷിതാക്കളുടെ പരാതി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അധ്യാപികയെ അറസ്റ്റ് ചെയ്തത്.

0Shares