
ഒടുവില്‍ മമത ബാനര്‍ജിയ്ക്കും സോഷ്യലിസത്തിനും കല്യാണം. വധുവരന്മാര്‍ക്ക് ആശംസയുമായി മാര്‍ക്‌സിസവും, ലെനിനിസവും, കമ്യൂണിസവും. ഞായറാഴ്ചയാണ് വിവാഹം. പേരുകളെല്ലാം കൗതുകമാകുന്ന ഈ വിവാഹം തമിഴ്നാട്ടിലെ സേലം ജില്ലയിലാണ്.
ജൂണ്‍ 13 ന് രാവിലെ 7 മണിയോടെ സേലം ജില്ലാ സി.പി.എം യൂണിറ്റ് സെക്രട്ടറി എ. മോഹന്‍റെ മകന്‍ എ. എം സോഷ്യലിസം, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ. പളനിസാമിയുടെ മകളായ മമത ബാനര്‍ജിയെ വിവാഹം കഴിക്കുന്നത്.

കല്യാണക്കഥ ഇങ്ങനെ :
സി.പി.ഐയുടെ സേലം ജില്ലാ സെക്രട്ടറി എ. മോഹനന്‍റെ മകനാണ് സോഷ്യലിസം. കമ്യൂണിസവും ലെനിനിസവും സോഷ്യലിസത്തിന്‍റെ സഹോദരങ്ങള്‍. ഈ ഞായറാഴ്ച സേലത്തു വച്ചാണ് ഇളയ സഹോദരന്‍ സോഷ്യലിസത്തിന്‍റെ വിവാഹം. വധു അടുത്ത ബന്ധു മമത ബാനര്‍ജി.
മോഹനന്‍റെ മുത്തച്ഛനും അച്ഛനുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു. പതിനെട്ടു വയസു മുതല്‍ സി.പി.ഐയുടെ സജീവ പ്രവര്‍ത്തകനാണ് മോഹനന്‍. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീരപാണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്നു.
താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള ഇഷ്ടം കൊണ്ട് മകള്‍ക്ക് കമ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിങ്ങനെ പേരിടുകയായിരുന്നെന്ന് മോഹനന്‍ പറയുന്നു. സോഷ്യലിസത്തിന്‍റെ വധു മമത ബാനര്‍ജിയുടെ കുടുംബം കോണ്‍ഗ്രസുകാരാണ്. മമത ബാനര്‍ജി ബംഗാളില്‍ കോണ്‍ഗ്രസിന്‍റെ തീപ്പൊരി നേതാവായിരുന്ന കാലത്താണ് കുടുംബത്തില്‍ കുഞ്ഞുപിറക്കുന്നത്. അങ്ങനെയാണ് ഈ മമത ബാനര്‍ജിയുടെ ‘പിറവി’.വീട്ടില്‍ ചെറിയൊരു ചടങ്ങായി ആണ് വിവാഹം. എന്നാല്‍ ക്ഷണക്കത്ത് ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ മോഹനന്‍റെ ഫോണിനു വിശ്രമമേയില്ല
