
സിൽവർ ലൈൻ പദ്ധതിക്കെതിരെ മാവോയിസ്റ്റ് പോസ്റ്റർ. കോഴിക്കോട് പുതുപ്പാടി മട്ടിക്കുന്നിൽ സി.പി.ഐ മാവോയിസ്റ്റിൻ്റെ പേരിൽ കെ റെയിലിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കെ റെയിൽ കമ്പനിക്ക് കേരളം വിട്ടുകൊടുത്ത് കൃഷിഭൂമി നശിപ്പിക്കാനുള്ള പദ്ധതിയാണിതെന്നും ഇതിനെതിരെ ജനങ്ങൾ രംഗത്തുവരണമെന്നും പോസ്റ്ററിൽ പറയുന്നു.

‘സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ നില്‍ക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍’, ‘സായുധ സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കുക’, ‘കെ റെയില്‍ വിരുദ്ധ സമരം ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു’ തുടങ്ങിയ പോസ്റ്ററുകളാണ് പുതുപ്പാടി മട്ടിക്കുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇതിന് പുറമെ രാജ്യത്തെ വിലക്കയറ്റത്തിനെതിരെയും പോസ്റ്ററുകള്‍ സംസാരിക്കുന്നുണ്ട്. സി.പി.ഐ.എം-കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ട്ടികളുടെ കള്ളക്കളിയാണ് സംസ്ഥാനത്തും രാജ്യത്തും നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ താമരശ്ശേരി പൊലീസും മാവോയിസ്റ്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംഭവസ്ഥത്തെത്തിയിട്ടുണ്ട്.
