ഭരണകൂടത്തെ വിമർശിച്ചാൽ ജയിൽ; പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഭരണകൂടത്തെ വിമർശിച്ചാൽ ജയിൽ; പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു

ഉക്രൈന് എതിരായ സൈനിക നീക്കത്തിൽ പിന്നാലെ പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഇപ്പോഴിതാ പശ്ചിമേഷ്യയിൽ നിന്നുള്ള കമ്പനികളോട് പുടിൻ ഭരണകൂടം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലിൽ ഇടുമെന്നുമാണ് റഷ്യൻ ഭരണകൂടത്തിൻ്റെ ഭീഷണിയെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഫോൺ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യൻ അധികൃതർ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. കൊക്കക്കോള, ഐബിഎം, മക്‌ഡൊണാൾഡ്, കെ.എഫ്‌.സി, പ്രോക്ടർ ആൻഡ് ഗാംബിൾ, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികൾക്കെല്ലാം മുന്നറിയിപ്പ് ലഭിച്ചു.

റഷ്യൻ ഭരണകൂടത്തെ വിമർശിച്ച ഈ കമ്പനികളുടെ എല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികൾ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നുമാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഉക്രൈനെതിരായ സൈനിക നീക്കത്തെ തുടർന്ന് റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

0Shares