ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്തു

വിവാദമായ കാസര്‍കോട്ടെ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ എം.സി.കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യലിനൊടുവിലാണ് കമറുദീനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. കേസിൽ കമറുദ്ദീന്‍റെ കൂട്ടുപ്രതിയും ഫാഷൻ ​ഗോൾഡ് എം.ഡിയുമായ പൂക്കോയ തങ്ങളേയും പോലീസ് ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. കമറുദ്ദിനൊപ്പം ഇദ്ദേഹത്തേയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എം.എൽ.എ കേരളത്തിൽ അറസ്റ്റിലാവുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തിനിൽക്കുന്ന ഘട്ടത്തിലുണ്ടായ അറസ്റ്റ് യു.ഡി.എഫിനും മുസ്‌ലിം ലീ​ഗിനും കനത്ത ആഘാതമാണ് സൃഷ്ടിക്കുക.

0Shares