
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന മുറികളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. സി.സി.ടി.വി ക്യാമറകൾക്ക് പുറമേ ശബ്ദം റെക്കോർഡ് ചെയ്യുന്ന സംവിധാനം സ്ഥാപിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

കസ്റ്റഡിയിൽ കഴിയുന്നവർക്ക് നേരെ അതിക്രമം അരങ്ങേറുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതികോടതിയുടെ ഈ നിർദേശം. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21-ാം വകുപ്പ് പ്രകാരമാണ് കോടതി ഉത്തരവ്.
