മാനസയുടെ കൊലപാതകം; രഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്ന്; 8 ദിവസം ബിഹാറിൽ തങ്ങി; കൂടുതൽ വിവരങ്ങൾ പോലീസിന്

  • Post category:news
  • Reading time:1 min read
You are currently viewing മാനസയുടെ കൊലപാതകം; രഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്ന്; 8 ദിവസം ബിഹാറിൽ തങ്ങി; കൂടുതൽ വിവരങ്ങൾ പോലീസിന്

കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ കൊലയ്ക്ക് ഉപയോഗിച്ച തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്ന് പോലീസിന് സൂചന ലഭിച്ചു. സുഹൃത്തിനൊപ്പം ജുലൈ 12 ന് എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ പോയതിന്‍റെ വിവരങ്ങളും പോലീസിന് ലഭിച്ചു.

മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പോലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര. ഇന്റർനെറ്റില്‍ നിന്നാണ് ബിഹാറിൽ തോക്ക് കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി 8 ദിവസം തങ്ങുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്.

കൊല നടത്താൻ രഖിൽ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എം.എം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. കൊല്ലപ്പെട്ട മാനസയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹം കണ്ണൂരിലേക്ക് കൊണ്ട് പോയി.

0Shares