മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം ഇരിക്കുന്ന ചിത്രത്തിൽ ദിലീപിനെ വെട്ടി; ചിത്രം പങ്കുവെച്ച വി.ഡി സതീശൻ പുലിവാൽ പിടിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം ഇരിക്കുന്ന ചിത്രത്തിൽ ദിലീപിനെ വെട്ടി; ചിത്രം പങ്കുവെച്ച വി.ഡി സതീശൻ പുലിവാൽ പിടിച്ചു

നടൻ സിദ്ധിഖിൻ്റെ മകൻ ഷഹീൻ സിദ്ദിഖിൻ്റെ വിവാഹത്തിൽ മലയാള സിനിമാ ലോകത്തെ താരനിരകൾ തന്നെ പങ്കുകൊണ്ടിരുന്നു. ഇപ്പോൾ വിവാഹത്തിൽ പങ്കെടുത്ത ചിത്രം പങ്കുവെച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പുലിവാൽ പിടിച്ചിരിക്കുന്നത്. സിദ്ദിഖിൻ്റെ മകൻ്റെ വിവാഹ വേദിയിൽ നിന്നും എടുത്ത ഒരു ഫോട്ടോ വി.ഡി സതീശൻ പങ്കുവെച്ചിരുന്നു. ഇതാണ് സോഷ്യൽമീഡിയയിൽ ഒരുപോലെ വിമർശനത്തിനും പിന്തുണയ്ക്കും ഇടയാക്കിയത്.

‘ഇന്നലെ നടൻ സിദ്ദിഖിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ് എന്നിവരോടൊപ്പം’ എന്ന ക്യാപ്ഷനിലായിരുന്നു മോഹൻലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രം വി.ഡി. സതീശൻ പങ്കുവെച്ചത്. എന്നാൽ യഥാർത്ഥ ചിത്രത്തിൽ ഇവർക്കൊപ്പം നടൻ ദിലീപ് കൂടിയുണ്ടായിരുന്നു. ദിലീപിരുന്ന ഭാഗം വെട്ടിയ ശേഷമാണ് വി.ഡി സതീഷൻ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

‘ക്രിയേറ്റിവ് എഡിറ്റിങ് പൊളിറ്റിക്സ്’ എന്നു പറഞ്ഞുകൊണ്ടാണ് ചിലർ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ‘ഫോട്ടോയിൽ നിന്ന് ദിലീപിനെ ഒഴിവാക്കിയത് നന്നായി, ഉചിതമായ നടപടിയെന്നും പലരിൽ നിന്നും ഇയരുന്ന പ്രതികരണം.

0Shares