
ബോവിക്കാനം / കാസർകോട്: മല്ലത്ത് നിന്ന് രാവിലെ മംഗലാ പുരത്തേക്കും വൈകിട്ട് തിരിച്ചും സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനഃരാരംഭിക്കണമെന്ന് മുസ്ലിം ലീഗ് മല്ലം വാർഡ് നേതൃയോഗം ആവശ്യപ്പെട്ടു. പത്ത് വർഷത്തോളമായി ഓട്ടം നടത്തിയിരുന്ന ലാഭകരമായ ഈ സർവ്വീസ് കോവിഡ് കാലത്താണ് നിർത്തിയത്.

പിന്നീട് പുനഃരാരംഭിച്ചിട്ടില്ല. ചികിൽക്കും മറ്റുമായി മംഗലാപുരത്ത് എത്തേണ്ട രോഗികൾക്ക് ഇത് ഏറെ ബുദ്ധിമുട്ടായി.
അന്യസംസ്ഥാനത്ത് നിന്ന് മല്ലം ക്ഷേത്രത്തിലെത്താൻ തീർത്ഥാടകർക്കും ഉപകാരമായിരുന്ന റൂട്ടായിരുന്നു.
പ്രസിഡണ്ട് ഹമീദ് മല്ലം അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷെരീഫ് മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, അബ്ദുല്ല കുഞ്ഞി, മുണ്ടപ്പള്ളം എന്നിവർ പ്രസംഗിച്ചു.
