ഷാര്‍ജയില്‍ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing ഷാര്‍ജയില്‍ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ഷാര്‍ജയില്‍ മലയാളി പെണ്‍കുട്ടിയെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി ബിനു പോളിന്‍റെയും മേരിയുടേയും മകളായ സമീക്ഷ പോള്‍ (15) ആണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന അല്‍ താവൂനിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അപാര്‍ട്മെന്റില്‍ നിന്ന് വീണാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം.

മൂന്നു നില താമസിക്കുന്ന ഫ്‌ളാറ്റുകളും അഞ്ചുനില പാര്‍ക്കിങ്ങും അടക്കമുള്ള എട്ടുനില കെട്ടിടമായിരുന്നു. ഷാര്‍ജ പോലീസ് പുലര്‍ച്ചെ ഫ്‌ളാറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ഇരട്ടസഹോദരിയായ മേരീഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നിരുന്നത്.

മുറിയിലെ സോഫയില്‍ നിന്നും സമീക്ഷ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ്, ഹെഡ് ഫോണ്‍, ബൈബിള്‍ എന്നിവ കണ്ടെടുത്തു. ബിനു പോള്‍ ദുബായിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

0Shares