ഇപ്പോള്‍ പ്രധാനം ജനതയുടെ അതിജീവനം; വാളയാറിൽ രാഷ്ട്രീയ നാടകം കളിച്ച നേതാക്കളെ വിമർശിച്ചു; സര്‍ക്കാരിനെ പ്രശംസിച്ചു; മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇപ്പോള്‍ പ്രധാനം ജനതയുടെ അതിജീവനം; വാളയാറിൽ രാഷ്ട്രീയ നാടകം കളിച്ച നേതാക്കളെ വിമർശിച്ചു; സര്‍ക്കാരിനെ പ്രശംസിച്ചു; മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

സംസ്ഥാനത്തിന്‍റെ കോവിഡ് പ്രതിരോധം അപകടപ്പെടുത്തുംവിധം വാളയാറിൽ രാഷ്ട്രീയ നാടകം കളിച്ച നേതാക്കളെ വിമർശിച്ച മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി ടി. കെ അലവിക്കുട്ടിയെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. സർക്കാരിനെ പ്രശംസിച്ച് സംസാരിച്ചതിനാണ് നടപടി.

അലവിക്കുട്ടിയുടെ എഫ്ബി പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായപ്പോൾ ഡി.സി.സി നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. മറുപടിയിലും നിലപാട് ആവർത്തിച്ച അലവിക്കുട്ടി ഇപ്പോൾ ജനതയുടെ അതിജീവനമാണ് പ്രധാനമെന്നും തർക്കങ്ങൾ പിന്നീടാകാമെന്നും പറഞ്ഞിരുന്നു.

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയിട്ട് ഏത് തെരഞ്ഞെടുപ്പ് ജയിക്കാനാണെന്നും ചോദിച്ചു. നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അലവിക്കുട്ടി പറഞ്ഞു.

0Shares