മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകള്‍ തുറന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പില്‍ വര്‍ധന, കനത്ത ജാഗ്രതാ നിര്‍ദേശം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകള്‍ തുറന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പില്‍ വര്‍ധന, കനത്ത ജാഗ്രതാ നിര്‍ദേശം

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളാണ് തുറന്നത്. മുപ്പത് സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മുല്ലപ്പെരിയാറില്‍ ജനലിരപ്പ് 134.90 അടി

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ വര്‍ധന. ശനിയാഴ്‌ച രാവിലെയോടെ ജലനിരപ്പ് 134. 90 അടിയായി ഉയര്‍ന്നു. മഴ ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരും.

ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നേക്കും. അതിനാല്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. റൂള്‍ കര്‍വ് അനുസരിച്ച്‌ ജൂലൈ 19 വരെ 136. 30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്.

നിലവില്‍ 1844 ഘനയടി വെള്ളമാണ് തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടു പോകുന്നത്. എന്നാല്‍ സെക്കന്റില്‍ 7000 ഘനയടിയിലധികം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് പശ്ചാത്തലത്തില്‍ മഞ്ചുമല വില്ലേജ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗത പാലിച്ചാല്‍ മതിയെന്നും ജില്ലാ കലളക്ടര്‍ അറിയിച്ചു

0Shares